ദളിത് വിരുദ്ധ നടപടിക്കെതിരെ 
ബിഎസ്എൻഎൽ ഓഫീസ് മാർച്ച്



ചെറുതോണി ബിജെപി സർക്കാരിന്റെ ദളിത് വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പൈനാവ് ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു. എകെഎസ്, പികെഎസ്, കെഎസ്കെടിയു, ബികെഎംയു, എഐഡിആർഎം എന്നീ സംഘടനകൾ ചേർന്നാണ് സമരം സംഘടിപ്പിച്ചത്.  നവംബർ അഞ്ചിന് ഡൽഹിയിൽ ചേർന്ന ദേശീയ കൺവൻഷന്റെ ആഹ്വാനപ്രകാരമുള്ള ദേശീയ പ്രക്ഷോഭത്തിനാണ് തുടക്കമായത്. ബികെഎംയു ജില്ലാ പ്രസിഡന്റ്‌ എം കെ പ്രിയൻ അധ്യക്ഷനായി. സി യു ജോയി, വി വി മത്തായി, കെ എൽ ജോസഫ്, കെ യു വിനു, സി രാജേന്ദ്രൻ, പി പള്ളനിവേൽ, ബാബുക്കുട്ടി, കെ ആർ സോദരൻ, ആർ ഈശ്വരൻ  തുടങ്ങിയവർ സംസാരിച്ചു. പികെഎസ് ജില്ലാ സെക്രട്ടറി കെ ജി സത്യൻ സ്വാഗതംപറഞ്ഞു. Read on deshabhimani.com

Related News