അവ​ഗണനയ്‍ക്കെതിരെ ജനരോഷം

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ആനവിലാസം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനംചെയ്യുന്നു


ഇടുക്കി സംസ്ഥാനത്തിന് നേര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അവ​ഗണനയ്‍ക്കെതിരെ സിപിഐ എം പ്രതിഷേധം അണപൊട്ടുന്നു. തിങ്കളാഴ്‍ചയും വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. സിപിഐ എം ആനവിലാസം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ടി എസ് ബിസി, എം നാഗയ്യ, കെ എസ് വിജയൻ, സജിതാ ഭായി എന്നിവർ പങ്കെടുത്തു.  ചീന്താലാർ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനംചെയ്തു. കെ സുരേന്ദ്രൻ, കെ ബോസ്, ബിനാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു ഉദ്‌ഘാടനംചെയ്‌തു. പി ജെ ഷോളി അധ്യക്ഷനായി. എം ലതീഷ്‌, പി ജെ ഉലഹന്നൻ, എൻ എസ്‌ രവീന്ദ്രൻ, ടി എം സുബൈർ എന്നിവർ സസാരിച്ചു. കാളിയാർ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധസംഗമം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനംചെയ്‌തു. അജിത ദിനേശ്‌ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി ജോഷി തോമസ്‌, കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗം ഷിജോ സെബാസ്‌റ്റ്യൻ, സുനിത്‌ തോമസ്‌ എന്നിവർ സംസാരിച്ചു.   കുമളി, തേക്കടി ലോക്കല്‍ കമ്മിറ്റികള്‍ ചേർന്ന്‌ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ സാബു അധ്യക്ഷനായി. കെ എം സിദ്ദീഖ്, വി ഐ സിംസൺ എന്നിവർ സംസാരിച്ചു.   പൂപ്പാറയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ഐ സെബാസ്റ്റ്യൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ പി സുനിൽ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ ആർ ജയൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജു വർഗീസ് എന്നിവർ സംസാരിച്ചു. സിപിഐ എം കാളിയാർ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധസംഗമം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനംചെയ്‌തു. അജിത ദിനേശ്‌ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി ജോഷി തോമസ്‌, കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗം ഷിജോ സെബാസ്‌റ്റ്യൻ, സുനിത്‌ തോമസ്‌ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News