ആനവണ്ടിയിലേറി ​ഗവി കാണാം



  തൊടുപുഴ കാടിന്റെ വന്യത മതിയാവോളം ആസ്വദിക്കാൻ ആനവണ്ടിയിലേറി പോകാം. കോടമഞ്ഞിന്റെ കുളിരിൽ ​ഗവിയുടെ സൗന്ദര്യം നുകരാം. തൊടുപുഴ കെഎസ്ആർടിസിയാണ് ​ഗവിയിലേക്ക് ഉല്ലാസയാത്രയൊരുക്കുന്നത്. കിളികളുടെയും കാട്ടരുവികളുടെയും കാട്ടാറുകളുടെയും ശബ്ദം കേട്ട് വനത്തിലൂടെ യാത്രയാകാം. 
    പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, കുള്ളാർ ജലാശയങ്ങളുടെ ഭംഗിയൊപ്പാം. മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും ആസ്വദിച്ച് ഗവിയിലെത്തും. തുടർന്ന്‌ ബോട്ടിങ്ങും ഉച്ചയൂണും. വ്യാഴാഴ്‍ചയാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി ഒമ്പതോടെ മടങ്ങിയെത്തും. തൊടുപുഴയിൽനിന്ന് നാലാംതവണയാണ് ​ഗവി യാത്ര. ഡിപ്പോ ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ് ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 9400262204, 8304889896, 9605192092.     Read on deshabhimani.com

Related News