2757.47 കോടിയുടെ ഭരണാനുമതി: മന്ത്രി റോഷി അഗസ്റ്റിൻ



ചെറുതോണി ജില്ലയിലെ 100 ശതമാനം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതിക്കായി 2757.47 കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ 52 പഞ്ചായത്തുകൾക്കായാണ് പണം അനുവദിച്ചിരിക്കുന്നത്. 2024–-25 വർഷത്തോടെ പദ്ധതി പൂർണമായും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. കട്ടപ്പന നഗരസഭയിൽ കുടിവെള്ള പദ്ധതിക്കായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17 കോടി നീക്കിവച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാകാത്തതിനാലാണ് ഭരണാനുമതി നൽകാൻ കാലതാമസം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. ജലജീവൻ മിഷനിൽ ഇടുക്കിയിലെ ഒമ്പത് പഞ്ചായത്തുകൾക്കായി 715.70 കോടി രൂപയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. ഉടുമ്പൻഞ്ചോല മണ്ഡലത്തിലെ 10 പഞ്ചായത്തുകൾക്കായി 719.86 കോടി രൂപയുടെ പീരുമേട്ടിലെ ഒമ്പത് പഞ്ചായത്തുകളിൽ 408.46 കോടി രൂപയുടെയും ഭരണാനുമതി നൽകി. തൊടുപുഴയിൽ 12 പഞ്ചായത്തുകൾക്കായി 203.42 കോടി രൂപയും ദേവികുളത്ത് 12 പഞ്ചായത്തുകൾക്കായി 710.03 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.  ജില്ലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകം ചെയ്യുന്നതിനായി എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള തടസ്സങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഏഴു ജില്ലകളിൽ അവലോകന യോഗം പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ 27,9634 വീടുകളിലേക്ക് കുടിവെള്ളം ടാപ്പിലൂടെ എത്തിക്കാൻ കഴിയും. Read on deshabhimani.com

Related News