രക്തദാനവുമായി സാന്ത്വനവും ഡിവെെഎഫ്ഐയും

സാന്ത്വനം ചാരിറ്റബൾ ട്രസ്റ്റും ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച രക്ത പരിശോധന 
ക്യാമ്പും രക്തദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനംചെയ്യുന്നു


  ചെറുതോണി  സാന്ത്വനം ചാരിറ്റബൾട്രസ്റ്റും ഡിവൈഎഫ്ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയും ചേർന്ന് രക്ത പരിശോധന ക്യാമ്പും രക്തദാനവും നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്വാന്തനം ട്രസ്റ്റ് ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ രക്തഗ്രൂപ്പ് അടങ്ങിയ ഡയറക്ടറി സ്വാന്തനം ട്രെസ്റ്റിറ്റ് ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ് കൈമാറി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ,എംജെ മാത്യു,പി ബി സബീഷ്,സാജൻ കുന്നേൽ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News