മൂന്നാർ മൗണ്ട് കാർമൽ ദേവാലയം @ 125



മൂന്നാർ   ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഹൈറേഞ്ചിലെ  ആദ്യത്തെ കത്തോലിക്ക ദേവാലയം 125-- -–-ാം വാർഷികാ ഘോഷത്തിൽ.ഒരുവർഷത്തെ ആഘോഷങ്ങൾക്ക് മൂന്നാറിൽ തുടക്കമായി. 
    1898 ൽ മൂന്നാർ മൗണ്ട് കാർമൽ ദേവാലയം  സ്ഥാപിച്ചത്‌ സ്പാനിഷ് വൈദീകനും കർമലീത്ത സഭാ അംഗവുമായിരുന്ന ഫാ.അൽഫോൺസാണ്‌. അദേഹത്തിന്റെ ശവകുടീരവും ഈ   ദേവാലയത്തിനുള്ളിലാണ്. ഇദ്ദേഹത്തിന്റെ  കുടീരത്തിൽ വികാരി ഫാ. മൈക്കിൾ വലയിഞ്ചിയിൽ പുഷ്പാർച്ചന നടത്തിയാണ്  വിപുലമായ പരിപാടികളോടു കൂടിയുള്ള ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമിട്ടത്‌. 
   ജൂബിലി കാലയളവിൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുക, നിർധനരായ കുട്ടികളുടെ വിവാഹം നടത്തുന്നതിനാവശ്യമായ സഹായം നൽകുക, സാധുജന സഹായത്തിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുക തുടങ്ങിയ ലക്ഷ്യമിടുന്നു.മുമ്പ് വരാപ്പുഴ രൂപതയുടെ കീഴിലായിരുന്ന ഈ ദേവാലയം 1930 ൽ രൂപം കൊണ്ട വിജയപുരം രൂപതയുടെ ഭാഗമായി മാറി. മൂന്നാർ മൗണ്ട് കാർമൽ ദേവാലയം വിദേശിയരുൾപ്പെടെയുള്ളവരുടെ തീർഥാടനകേന്ദ്രം കൂടിയാണ്. Read on deshabhimani.com

Related News