ആശ്വാസം; കോവിഡ്‌ രോഗികൾ കുറയുന്നു



തൊടുപുഴ ജില്ലയ്‌ക്ക്‌ ആശ്വാസമായി കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്‌ച 373 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 13.83 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. തിങ്കൾ ഇത്‌ 20.18 ശതമാനമായിരുന്നു. വാക്‌സിനേഷൻ അവസാന ഘട്ടത്തിലേക്ക്‌ എത്തിനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത്‌ ഏറെ പ്രതീക്ഷ നൽകുന്നതാണ്‌.     ഉറവിടം വ്യക്തമല്ലാതെ ആറ്‌ കേസുകൾ സ്ഥിരീകരിച്ചപ്പോൾ 803 പേർ രോഗമുക്തി നേടി. 35 തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം പത്തിൽ താഴെയാണ്. തൊടുപുഴയിലാണ്‌ കൂടുതൽ രോഗികൾ. 42 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അടിമാലി–- 23, വാഴത്തോപ്പ്, നെടുങ്കണ്ടം–- 21 വീതം, കട്ടപ്പന, വാത്തിക്കുടി 17 വീതം, കുമളി–- 16, അറക്കുളം–- 14, കോടിക്കുളം, മരിയാപുരം, വെള്ളത്തൂവൽ 13 വീതം, ബൈസൺവാലി–- 12, കരിമണ്ണൂർ, പെരുവന്താനം എന്നിവിടങ്ങളിൽ 10 പേർക്ക്‌ വീതവും കോവിഡ്‌ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News