എ പ്ലസ്‌ നേട്ടവുമായി ഇരട്ട സഹോദരിമാർ

വിജയ് പാർവതി, വിജയലക്ഷ്മി


കുമളി കുമളി അട്ടപ്പള്ളം സെന്റ്‌ തോമസ്‌ സ്‌കൂളിലെ  ഇരട്ടസഹോദരിമാർ പ്ലസ്ടു പരീക്ഷയിൽ  മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് നേടി നാടിന്റെ അഭിമാനമായി. കളരിക്കൽ വീട്ടിൽ വിജയ് പാർവതി, വിജയലക്ഷ്മി എന്നിവരാണ് പ്ലസ്ടു സയൻസ് വിഭാഗത്തിൽ  മിന്നും വിജയം നേടിയത്. എസ്എസ്എൽസി പരീക്ഷയിലും ഇരുവർക്കും ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇരുവർക്കും അര മാർക്കറ്റിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ആകെ മാർക്കിൽ വിജയ പാർവതിക്ക് ഏഴ്‌ മാർക്ക് കുറഞ്ഞപ്പോൾ വിജയലക്ഷ്മിക്ക് ആറര മാർക്ക് കുറഞ്ഞു. ഇത്തവണ പ്ലസ് ടു പരീക്ഷയിൽ വിജയലക്ഷ്മിക്ക് 97.58 ശതമാനവും വിജയ പാർവതിക്ക് 97.33 ശതമാനവും മാർക്ക് ലഭിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഷാജിമോന്റെയും  സിപിഐ എം തേക്കടി ലോക്കൽകമ്മിറ്റി അംഗം കെ എസ് ഷാജിയുടെയും മക്കളാണിവർ. ഇരുവർക്കും  ബിഎസ്‌സി മാത്തമാറ്റികസ്‌ എടുത്ത്‌ പഠിക്കാനാണിഷ്ടം. Read on deshabhimani.com

Related News