‘മേരി ലൈഫ് മേരാ സ്വച്ഛ ഷഹർ’



കട്ടപ്പന /തൊടുപുഴ സ്വഛ് ഭാരത് മിഷന്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായുള്ള 'മേരി ലൈഫ് മേരാ സ്വഛ് ഷഹർ' ക്യാമ്പയിൻ കട്ടപ്പന നഗരസഭയിൽ തുടങ്ങി. വീടുകളിൽ ഉപയോഗിക്കാത്ത, പ്രവർത്തനക്ഷമമായ സാധന സാമഗ്രികൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രിക്,- ഇലക്ട്രോണിക് ഉപകരണങ്ങൾ, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ശേഖരിച്ച് നഗരസഭ സ്റ്റേഡിയത്തിലെ സൗജന്യ വിപണന കേന്ദ്രത്തിലെത്തിക്കും. നഗരസഭയിൽ വ്യക്തികളോ സ്ഥാപനങ്ങളോ വിപണന കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ സൗജന്യമായി നൽകാൻ തയ്യാറാണെങ്കിൽ സ്ഥലത്തെത്തി ശേഖരിക്കും. ജൂൺ അഞ്ചുവരെയാണ് ക്യാമ്പയിന്‍. കൗൺസിലർമാരായ സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോൺ, ജൂനിയർ സൂപ്രണ്ട് ഗിരിജ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് അനുപ്രിയ, സിഡിഎസ് ചെയർപേഴ്‌സൺമാരായ ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തൊടുപുഴ സ്വച്ഛ് ഭാരത് മിഷന്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടേയും ഭാഗമായി  ‘മേരി ലൈഫ് മേരി സ്വച്ഛ ഷഹർ’ ജനകീയ ക്യാമ്പയിന്‍ തൊടുപുഴ ന​ഗരസഭയില്‍ തുടങ്ങി. ചെയര്‍മാൻ സനീഷ് ജോര്‍ജ് ഉദ്ഘാടനംചെയ്‍തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം എ കരീം അധ്യക്ഷനായി. വൈസ്‌ ചെയർപേഴ്സൺ ജെസി ജോണി, കൗൺസിലർ മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു. മുതലക്കോടം, കുമ്പംകല്ല്‌, വെങ്ങല്ലൂർ, കോലാനി, ഒളമറ്റം, ഉറുമ്പിപാലം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും ആരംഭിച്ചു.     Read on deshabhimani.com

Related News