മുഖംമിനുക്കാനൊരുങ്ങി കാൽവരിമൗണ്ട് സഞ്ചാരകേന്ദ്രം

കാൽവരിമൗണ്ട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡുകളുടെ നവീകരണം ജില്ലാ പഞ്ചായത്ത് അംഗം 
കെ ജി സത്യൻ ഉദ്ഘാടനം ചെയ്യുന്നു


ചെറുതോണി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി കാൽവരി മൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ മുഖം മിനുക്കാനൊരുങ്ങി ത്രിതല പഞ്ചായത്തുകൾ.  ആദ്യഘട്ടത്തിൽ  വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കടന്ന് ചെല്ലുന്ന കാൽവരിമൗണ്ട് ടൗണിന് സമീപത്തു നിന്നും മലമുകളിലേക്കുള്ള പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ജില്ല പഞ്ചായത്ത് റോഡിനായി പത്ത് ലക്ഷം രൂപ വകയിരുത്തി.    കാൽവരിമൗണ്ടിന്റെ സമഗ്ര വികസനത്തിലുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും ത്രിതല പഞ്ചായത്തുകൾ മുഖാന്തിരവും ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയും നടപ്പിലാക്കും.  റോഡിന്റെ നവീകരണ പ്രവർത്തനം ജില്ലാപഞ്ചായത്ത്  അംഗം കെ ജി സത്യൻ ഉദ്ഘാടനം ചെയ്തു.  കാൽവരി മൗണ്ട് ടൗണിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കയറുന്ന നിലവിലെ വഴി വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്നതിനാണ് തുടക്കമായത്. വീതിക്കുറവ് മൂലം  ഇവിടെ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. 
   മഴക്കാലത്ത് കാൽനടയായി ഇവിടേക്ക് എത്തുന്ന സഞ്ചാരികളും ബുദ്ധിമുട്ടിലായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്നത്. ചടങ്ങിൽ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ്, പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News