അരിക്കൊമ്പനായി പടയൊരുങ്ങി

മുന്നാറിൽ നടന്ന ഉന്നതതലയോഗം


  ശാന്തൻപാറ ശാന്തൻപാറ –- ചിന്നക്കനാൽ മേഖലയിലെ ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാൻ കെണിഒരുക്കി. ശനിയാഴ്‌ച പുലർച്ചെനാലിന്‌ ദ്രുതപ്രതികരണസേനാ തലവൻ ഡോ : അരുൺ സക്കറിയായുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അരിക്കൊമ്പനെ മയക്ക്‌ വെടിവച്ച്‌ പിടികൂടാനെത്തുന്നത്‌.
     മൂന്നാർ എഎസ്എഫ്ഒ ഡോ. നിഷ റെയിച്ചൽ, എഎസ്എഫ്ഒ ഡോ. ശ്യാം ചന്ദ്രൻ കോന്നി , വെറ്റിനറി സർജൻ ഡോ. സിബി പുനലൂർ, ഡോ. അരുൺ തേക്കടി, ഡോ. ജിഷ്ണു. എന്നിവരുടെ നേതൃത്വത്തിൽ 71 പേർ അടങ്ങുന്ന സംഘം പതിനൊന്നു ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടത്തുന്നത്. ബിയൽറാവ് വിലക്ക്, ചിന്നക്കനാൽ സൂര്യനെല്ലി ഭാഗത്തെ ഗതാഗതം പൂർണമായി നിർത്തുകയും ദൗത്യം നടക്കുന്ന ദിവസങ്ങളിൽ പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിക്കുമെന്നും ജില്ലാ ഭരണം അറിയിച്ചു. ദൗത്യം നടക്കുന്ന ദിവസങ്ങളിൽ പൊലീസിന്റെയും, കെഎസ്ഇബിയുടെയും, ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ രണ്ട് ആംബുലൻസും,മെഡിക്കൽ ടീമും ദൗത്യം പൂർത്തീകരിച്ച് കൊമ്പനെ കൊണ്ടുപോകുമ്പോൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണമുണ്ടാകും. പ്രദേശത്തെ അഞ്ചു സ്കൂളുകളിലായി പരീക്ഷയുള്ള വിദ്യാർഥികളെ  തലേദിവസം തന്നെ സുരക്ഷിത ഇടത്ത്‌ പാർപ്പിക്കാനും തീരുമാനിച്ചു. ഭൂമിശാസ്ത്രപരമായി പ്രശ്നമുള്ളതിനാൽ ചിന്നക്കനാൽ സിമന്റ് പാലത്തിന്റെ ഭാഗത്ത് എത്തിച്ചാൽ ആണ് ദൗത്യം പൂർത്തീകരിക്കാനാവു. 
     സിമന്റ്‌ പാലത്ത്‌ ആനസ്ഥിരമായി എത്തിയിരുന്ന വീട്ടിൽ  അരിയിട്ടാണ്‌ അരിക്കൊമ്പനെ കെണിയിൽ വീഴ്‌ത്തുക. കുങ്കി ആനകളെ പാർപ്പിക്കുന്നതും ഇവിടെയാണ്‌. വെള്ളിയാഴ്ച ഉദ്യോഗസ്ഥർക്ക് വേണ്ടി മോക്ക് ഡ്രിൽ സംഘടിപ്പിക്കും. യോഗത്തിൽ ദേവികുളം സബ്കലക്ടർ രാഹുൽ കൃഷ്ണ ശർമ, ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹൻ കുമാർ, ഭവ്യ കണ്ണൻ എന്നിവർ പങ്കെടുത്തു. യോഗം ഇന്ന്‌  ചിന്നക്കനാൽ പഞ്ചായത്തിൽ ബുധൻ വൈകിട്ട് മൂന്നിന്‌  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തോട്ടം ഉടമകൾ, റിസോർട്ട് ഉടമകൾ എന്നിവരുടെ യോഗം ചേർന്ന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ബോധവൽക്കരണ യോഗങ്ങള്‍ ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ, റിസോർട്ട് ഉടമകൾ, ജീവനക്കാർ, തോട്ടം ഉടമകൾ എന്നിവരുടെ യോഗം ചിന്നക്കനാൽ പഞ്ചായത്തിൽ ബുധൻ വൈകിട്ട് നാലിന് ചേരും. മുന്‍കരുതലിന്റെ ഭാ​ഗമായി  അനൗൺസ്‍മെന്റ് നടത്താനും ബോധവൽക്കരിക്കാനുമാണ് യോ​ഗം.     Read on deshabhimani.com

Related News