കാല്‍വരിയില്‍ ഇനി ആഘോഷനാളുകള്‍

കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് തുടക്കം കുറിച്ച് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് 
പതാക ഉയർത്തുന്നു


ചെറുതോണി  ജില്ലാ ഭരണവും കാമാക്ഷി പഞ്ചായത്തും ചേർന്ന്‌ സംഘടിപ്പിക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിനും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കമായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് പതാക ഉയർത്തി. ഫെസ്റ്റിലെ സ്റ്റാളുകള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനംചെയ്‍തു. ഫെസ്റ്റ് രക്ഷാധികാരി ഫാ. ജോർജ് മാരിപ്പാട്ട് അധ്യക്ഷനായി. വൈവിധ്യ ഭക്ഷണമൊരുക്കിയ ഫുഡ്കോർട്ട്, ചെറുകിട വ്യവസായ സംരഭക വിപണന സ്റ്റാളുകൾ, സർക്കാര്‍ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ തുടങ്ങി 60ഓളം സ്റ്റാളുകളാണ് മേള നഗരിയിൽ. കാമാക്ഷി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുമോൾ വിനേഷ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, റെജി മുക്കാട്ട്, സോണി ചൊള്ളാമഠം, ചിഞ്ചുമോൾ ബിനോയ്‌, ചെറിയാൻ കട്ടക്കയം,  ഷേർലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ഇന്ന് കാൽവരി മൗണ്ട് ടൂറിസം ഫെസ്‌റ്റ്‌ ഞായര്‍ വൈകിട്ട് അഞ്ചിന് മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്‌ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷനാകും. കൊച്ചി മുതൽ കാൽവരിമൗണ്ട് വരെ സംഘടിപ്പിക്കുന്ന സൈക്കിൾ റാലി ഞായര്‍ രാവിലെ ആറിന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫ്ലാഗ്ഓഫ് ചെയ്യും. പകല്‍ മൂന്നിന് സാംസ്കാരിക ഘോഷയാത്ര കാൽവരി ടൗണിൽനിന്ന് ആരംഭിക്കും. 7.30ന് രാജേഷ് ചേർത്തലയും വെളിയം രാജേഷും ഒന്നിക്കുന്ന ഫ്യൂഷൻ ഡാൻസ് ഷോയും അരങ്ങേറും. 30 വരെയാണ് ഫെസ്റ്റ്. Read on deshabhimani.com

Related News