കാറിടിച്ച്‌ നിർത്തിയിട്ട കാർ വീടിനു മുകളിലേക്ക് പതിച്ചു

ദേശീയപാതയിൽ ചോറ്റുപാറയ്‌ക്കു സമീപം കാർ വീടിനു മുകളിലേക്ക് പതിച്ച നിലയിൽ


കുമളി നിയന്ത്രണംവിട്ട കാറിടിച്ച്‌ വഴിയരികിൽ നിർത്തിയിട്ട കാർ വീടിനു മുകളിലേക്ക്‌ പതിച്ചു. വെള്ളി പകൽ രണ്ടരയോടെ കൊട്ടാരക്കര– ദിണ്ഡുഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനും കുമളിക്കും ഇടയിൽ ചോറ്റുപാറയ്‌ക്ക്‌ സമീപമായിരുന്നു അപകടം.  വിനോദയാത്രയ്‌ക്ക്‌ എത്തിയ തിരുവനന്തപുരത്തുനിന്നുള്ള വിദ്യാർഥികളുടെ കാറാണ് നിയന്ത്രണംവിട്ട് ചോറ്റുപാറ സ്വദേശി സാബുവിന്റെ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പ്രദേശവാസിയായ ഗിരീഷിന്റെ വീടിന്റെ മുകളിലേക്ക് സാബുവിന്റെ കാർ പതിച്ചു. അപകടത്തിന് ഏതാനും മിനിറ്റുകൾക്കുമുമ്പ് വീട്ടുടമ ഗിരീഷ് കാറിന്‌ സമീപമുണ്ടായിരുന്നു. തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഗിരീഷ്. അപകടത്തെത്തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഏതാനും ഷീറ്റുകളും നശിച്ചു.       Read on deshabhimani.com

Related News