2 ഞായറാഴ്ച അടച്ചിടും



ഇടുക്കി ജില്ലയിൽ കോവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തിൽ 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ടെലകോം, ഇന്റര്‍നെറ്റ്, അച്ചടി, ദൃശ്യമാധ്യമങ്ങൾക്ക്‌ പ്രവര്‍ത്തിക്കാം. ജീവനക്കാർക്ക് ഐഡന്റിറ്റി കാര്‍ഡുമായി യാത്രചെയ്യാം. ഐടി കമ്പനികളില്‍ അത്യാവശ്യ ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തി ജോലിചെയ്യണം. രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സിനേഷന്‍ എടുക്കാനുള്ള ആളുകള്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍നിന്നുള്ള രേഖകളോ, വാക്‌സിനേഷന്‍ വിവരങ്ങളോ കാണിച്ച് യാത്രചെയ്യാം. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍, ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയില്‍നിന്ന്‌ യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍(ക്യാബുകള്‍ ഉള്‍പ്പെടെ) എന്നിവ അനുവദിക്കും. ടിക്കറ്റ്/ യാത്രാരേഖകള്‍ കൈയിലുണ്ടാകണം.       ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, കള്ള്, ഇറച്ചി, മീന്‍ എന്നിവ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക്‌ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ ഓണ്‍ലൈന്‍, ടേക്ക് എവേ വിതരണം മാത്രമായി രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. ഇ- കൊമേഴ്‌സ്, കൊറിയര്‍ കമ്പനികള്‍ക്ക് ഹോം ഡെലിവറിക്കായി രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. സിഎന്‍ജി/ എല്‍എന്‍ജി/എല്‍പിജി വിതരണം, മത്സര പരീക്ഷയെഴുതുന്നവർ അഡ്മിറ്റ് കാര്‍ഡ് ഐഡന്റിറ്റി കാര്‍ഡ്/ ഹാള്‍ ടിക്കറ്റ് എന്നിവ കാണിച്ചാൽ മതിയാകും. ആരോഗ്യമേഖലയിലുള്ള സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കുമായി ജീവനക്കാരുടെ യാത്രകളും അനുവദിക്കും.  വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍ക്ക് ഷോപ്പുകള്‍ക്കും മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം. വിനോദസഞ്ചാരികൾക്ക് സ്റ്റേ വൗച്ചർ രേഖകൾ കൈവശമുണ്ടെങ്കിൽ കാർ / ടാക്സി യാത്ര അനുവദിക്കും. ഹോട്ടൽ/ റിസോർട്ട് എന്നിവിടങ്ങളിൽ താമസിക്കാം.     Read on deshabhimani.com

Related News