ഗര്‍ഭപാത്രത്തില്‍നിന്ന്‌ 6 കിലോ 
ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി



തൊടുപുഴ ഗർഭപാത്രത്തിൽനിന്ന്‌ ആറു കിലോഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്‌തു. മൂവാറ്റുപുഴ കദളിക്കാട് സ്വദേശിനിയായ യുവതിയെ കടുത്ത വയറുവേദനയും രക്തസ്രാവവുമായി തിങ്കളാഴ്ചയാണ്‌ തൊടുപുഴ ചാഴികാട്ട് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്‌.     ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മീന സോമൻ നടത്തിയ പരിശോധനയിൽ ഗർഭപാത്രത്തിനുള്ളിൽനിന്ന് ക്രമാതീതമായി പുറത്തേക്ക്‌ വളർന്ന മുഴയും വളരുന്ന മറ്റു മുഴകളും കണ്ടെത്തുകയായിരുന്നു. വെള്ളി രാവിലെ ഒമ്പതോടെ ഡോ. മീന സോമന്റെ നേതൃത്വത്തിൽ ഡോ. ടോമി മാത്യു(ജനറൽ സർജറി), ഡോ. മാത്യൂസ് ജെ ചൂരയ്ക്കൻ (ഗ്യാസ്ട്രോഎന്ററോളജി), ഡോ. എലിസബത്ത് (ഗൈനക്കോളജി), ഡോ. രഞ്ജിത്ത്, ഡോ. സുനിൽ (അനസ്‌തേഷ്യ) എന്നിവർ നടത്തിയ മൂന്ന്‌ മണിക്കൂർ നീണ്ട ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.  കരൾ സംബന്ധമായ രോഗത്തിന് യുവതി ചികിത്സയിലുള്ളതിനാൽ ഇവർ നേരത്തെ സമീപിച്ച ആശുപത്രികളിലെ അധികൃതർ ശാസ്ത്രക്രിയ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഡോ. മീന സോമൻ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ഡോ. മാത്യു ചൂരയ്ക്കനോട് അഭിപ്രായം തേടുകയും വിശദ പരിശോധനയിൽനിന്ന്‌ ശസ്ത്രക്രിയ നടത്താമെന്ന്‌ തീരുമാനിക്കുകയുമായിരുന്നു.     Read on deshabhimani.com

Related News