ഇടുക്കി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ മന്ത്രിമാർക്ക് പൗരസ്വീകരണം ഇന്ന്



ചെറുതോണി ഇടുക്കി മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ പഠനം യാഥാർഥ്യമാക്കിയ മന്ത്രിമാർക്ക് പൗരസ്വീകരണം നൽകും. മെഡിക്കൽ കോളേജ് അങ്കണത്തിൽ തിങ്കൾ പകൽ 1.30ന്‌ നടക്കുന്ന ചടങ്ങിൽ ആശുപത്രി വികസന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പൗരസ്വീകരണവും നൽകും. മന്ത്രി വീണാ ജോർജ് ഹീമോഫീലിയ രോഗികൾക്കായുള്ള ആശാധാര ലബോറട്ടറിയും ബ്ലോക്ക് ആരോഗ്യമേള വിജയികൾക്കുള്ള അവാർഡ് വിതരണവും ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്  മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് സുരേഷ് വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. കലക്ടർ ഷീബ ജോർജ്, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.   Read on deshabhimani.com

Related News