തങ്കമണിയില്‍ 60 പേര്‍ സിപിഐ എമ്മിലേക്ക്

തങ്കമണിയിൽ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ചുവന്നവർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎയ്ക്കൊപ്പം


ചെറുതോണി തങ്കമണിയിൽ വിപ്ലവപ്രസ്ഥാനത്തിലേക്ക് വീണ്ടും ജനങ്ങളുടെ  ഒഴുക്ക്. വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച് 64 പേർ സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ്‌, കേരള കോൺഗ്രസ്‌ ജോസഫ്, ബിജെപി പാർടികളിലാണ്‌ രാജി. രാജിവച്ചുവന്നവരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ പാർടിപതാക നൽകി സ്വീകരിച്ചു.     സിബി മാക്കലിന്റെയും മാത്യു കിഴക്കേലിന്റെയും നേതൃത്വത്തിലാണ് കോൺഗ്രസ്‌  പ്രവർത്തകർ എത്തിയത്. ജോസഫ് തകരപ്പിള്ളിലിന്റെ നേതൃത്വത്തിൽ ആദ്യകാല ജോസഫ് ഗ്രൂപ്പ് പ്രവർത്തകരും സിപിഐ എമ്മിനൊപ്പം വന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി ഷിബു ദാമോദരൻ  മുറിഞ്ഞത്താഴെയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ രാജിവച്ചുവന്നത്. സ്വീകരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി പി ബി സബീഷ്, കെ ജെ ഷൈൻ, എം ജെ ജോൺ, എം കെ അനീഷ്, എം വി ജോർജ്, സി എൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News