അമ്മയുടെ നെഞ്ചിൽ ചേർന്ന്‌ 
അലന്‌ അന്ത്യവിശ്രമം

അലന്റെ മൃതദേഹത്തിനു മുന്നിൽ അച്ഛൻ ജോമിയും സഹോദരി 
ആൻ മരിയയും


ഏന്തയാർ അമ്മയുടെ നെഞ്ചിൽ ചേർന്ന്‌ അലന്‌ ഇനി അന്ത്യവിശ്രമം. പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിൽ മരിച്ച പതിനാലുകാരന്‌ അമ്മയുടെ അതേ കല്ലറയിലാണ്‌ സംസ്‌കാരം ഒരുക്കിയത്‌. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം ബുധൻ രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ ഏന്തയാർ സെന്റ്‌ മേരീസ്‌ പള്ളിയിലെത്തിച്ചു. ഇതേ ഉരുൾപൊട്ടലിൽ മരിച്ച അലന്റെ അമ്മ സോണിയയുടെ മൃതദേഹവും ഇവിടെയാണ്‌ അടക്കിയത്‌. പിറന്നാൾ ദിനമായിരുന്ന തിങ്കളാഴ്‌ച അലന്റെ ശരീരഭാഗങ്ങൾ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിൽ മലമ്പ്രദേശത്തിന്റെ അടിയിൽനിന്ന്‌ കണ്ടെത്തുകയായിരുന്നു. അച്ഛൻ ആറ്റുചാലിൽ ജോമിയും ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞു.  ബുധനാഴ്‌ച പള്ളിയിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്‌ജലി അർപ്പിക്കാൻ നിരവധി പേരെത്തി. ആറ്റുചാലിൽ കുടുംബത്തിന്റെ ദുഃഖം നാടിന്റെ വേദനയായി. Read on deshabhimani.com

Related News