സെമിനാറുകൾ പൂർത്തിയായി



 മൂന്നാർ  ദേശാഭിമാനി 80-ാ-ം വാർഷികത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകൾ പൂർത്തിയായി. മൂന്നാർ ടൗണിൽ നടത്തിയ മൂന്നാർ –- മറയൂർ ഏരിയതല സെമിനാർ എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി അധ്യക്ഷനായി. ‘മാധ്യമങ്ങളുടെ രാഷ്‌ട്രീയം’ വിഷയം ബ്യൂറോ ചീഫ് കെ ടി രാജീവ് അവതരിപ്പിച്ചു. മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, എ രാജേന്ദ്രൻ, വി ഒ ഷാജി, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ ഭാഗ്യരാജ് എന്നിവർ സംസാരിച്ചു. 
   ആദ്യകാല ഏജന്റ്‌ ബി എം റഹിം, ആദ്യകാല മാധ്യമ പ്രവർത്തകൻ പ്രസാദ് അമ്പാട്ട്, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ ഉൾപ്പെടെയുള്ളവരെ അനുമോദിച്ചു. മൂന്നാർ, മറയൂർ ഏരിയകളിൽ ചേർത്ത വരിക്കാരുടെ ലിസ്റ്റ്‌ എം എം മണി എംഎൽഎ ഏറ്റുവാങ്ങി. സെമിനാറിന്‌ മുന്നോടിയായി സ്കൂൾ, കോളേജ് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും നേടിയ കുട്ടികൾക്ക് മെമന്റോ നൽകി. വ്യാപാരികൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. Read on deshabhimani.com

Related News