കോവിഡ് വാക്സിനേഷൻ ഊർജിതമാക്കി



ഇടുക്കി കോവിഡ് ഭീഷണിയെ നേരിടാൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കി. ആശുപത്രികൾക്കു പുറമെയുള്ള സ്ഥാപനങ്ങളിൽകൂടി കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വ്യാഴാഴ്‌ച കലക്ടറേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവിടങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തി. വരും ദിവസങ്ങളിൻ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന്‌ ഡിഎംഒ ജേക്കബ് വർഗീസ് അറിയിച്ചു. മുഴുവൻ ആളുകളും എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അഭ്യർഥിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിനുള്ള ബോധവൽക്കരണം ജില്ലാ മാസ് മീഡിയ വിഭാഗം സംഘടിപ്പിക്കുന്നുണ്ട്‌. വിദ്യാർഥികളുടെ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ അധ്യാപകരുടെ സഹകരണം ഉറപ്പാക്കും. വ്യാഴാഴ്ച 3454 പേരെ പരിശോധിച്ചതിൽ 1441 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ രോഗനിരക്ക് കൂടുതലുള്ള പഞ്ചായത്തുകൾ പള്ളിവാസലും വണ്ടിപ്പെരിയാറുമാണ്. Read on deshabhimani.com

Related News