തോട്ടംമേഖലയിൽ സ്‌നേഹോഷ്‌മള വരവേൽപ്പ്‌



മൂന്നാർ  ‘പുതിയ ഇടുക്കി, പുതിയ മുന്നേറ്റം’ എന്ന  മുദ്രാവാക്യമുയർത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയു ഉപജാഥയ്ക്ക് തോട്ടം മേഖലയിൽ ആവേശ സ്വീകരണം. അഡ്വ. എ രാജ എംഎൽഎ ക്യാപ്‌റ്റനും സിപിഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ മാനേജരുമായ ജാഥ വ്യാഴാഴ്ച മൂന്നാർ കോളനിയിൽനിന്നാണ് ആരംഭിച്ചത്. ഇക്കാനഗർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താളമേളങ്ങളോടുകൂടി സ്വീകരണം നൽകി. സെക്രട്ടി സി എച്ച് ജാഫർ, പി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.  മൂന്നാർ ടൗണിൽ മൂന്നാർ നോർത്ത്, മാട്ടുപ്പെട്ടി, ദേവികുളം ലോക്കൽ കമ്മിറ്റികൾ സ്വീകരണം നൽകി. സെക്രട്ടറിമാരായ നാഗരാജ്, എം മഹേഷ്, ജോബി ജോൺ എന്നിവർ സംസാരിച്ചു. മൂന്നാർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ മൂന്നാർ മൂലക്കടയിൽ സ്വീകരണം നൽകി. ലോക്കൽ സെക്രട്ടറി എസ് സ്റ്റാലിൻ, മാരിയപ്പൻ എന്നിവർ സംസാരിച്ചു. പള്ളിവാസൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലക്കായിൽ സ്വീകരണം നൽകി. ലോക്കൽ സെക്രട്ടറി ജെ ജയപ്രകാശ്, ലെനിൻ സോമൻ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റനു പുറമെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മണൻ, ആർ ഈശ്വരൻ, സുശീല ആനന്ദ്, ജാഥാ മാനേജർ വി സിജിമോൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.  Read on deshabhimani.com

Related News