മണ്ണിടിച്ചിലിൽനിന്ന്‌ കുടുംബം 
രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌

പ്ലാക്കത്തടം ആദിവാസി കോളനിയിലെ സുഭാഷും മക്കളും


പീരുമേട്  ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ്‌ വീട് തകർന്നു. പ്ലാക്കത്തടം ആദിവാസി കോളനിയിലെ സുഭാഷും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്‌. 
  വീടിന്‌ മുകളിലേക്ക്‌ മണ്ണ്‌ വീഴുന്ന ശബ്ദംകേട്ട്‌ സുഭാഷും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ അകാലത്തിൽ നഷ്ടപ്പെട്ട സുഭാഷ് കൊച്ചുകുട്ടികളുമായാണ്‌ താമസിച്ചിരുന്നത്‌. ഇവരുടെ ആറുവർഷം പഴക്കമുള്ള വീടാണ്‌ തകർന്നടിഞ്ഞത്‌. Read on deshabhimani.com

Related News