കൊന്നത്തടിയിൽ വീണ്ടും ഞാറ്റുപാട്ടുയർന്നു



 ഇടുക്കി സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കൊന്നത്തടിയിൽ നെൽകൃഷി തിരികെയെത്തുന്നു. തരിശായി കിടക്കുന്ന രണ്ടരയേക്കർ സ്ഥാലത്താണ് കൊന്നത്തടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആദ്യഘട്ട കൃഷിയിറക്കുന്നത്. ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ നടന്ന ഞാറുനടീലിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിച്ചു.  വർഷങ്ങൾക്കുമുമ്പ് നൂറ്‌ ഹെക്ടറിലധികം നെൽകൃഷിയുണ്ടായിരുന്ന പഞ്ചായത്താണ് കൊന്നത്തടി. കാലക്രമേണ അത് ഇല്ലാതായി. പടിയിറങ്ങുന്ന നെൽകൃഷിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സഹകരണ ബാങ്ക്. പഞ്ചായത്ത് പ്രസിഡന്റ് എൻ എം ജോസ്, പഞ്ചായത്തംഗം ഉഷ മധു, ബാങ്ക് പ്രസിഡന്റ് എ ബി സദാശിവൻ, സെക്രട്ടറി സി എസ് അനീഷ്, കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി, സഹകരണ ജോയിന്റ് രജിസ്ട്രാർ എച്ച്‌ അൻസാരി, പി എം സോമൻ, കൃഷി ഓഫീസർ നീതു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News