തകർപ്പൻ ഉല്ലാസയാത്രയുമായി കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര അഞ്ചുരുളിയിൽ എത്തിയപ്പോൾ


കുമളി ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി കുമളി ഡിപ്പോയിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയ്ക്ക് നല്ല പ്രതികരണം. രണ്ടാഴ്ച മുമ്പാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഉല്ലാസയാത്ര കുമളി ഡിപ്പോയിൽ നിന്ന് ആരംഭിച്ചത്. തുടക്കത്തിൽ ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ് ഉള്ളത്. ജില്ലയുടെ  അനന്തമായ വിനോദസഞ്ചാരസാധ്യതകളെ പ്രയോജനപ്പെടുത്താനും കെഎസ്ആർടിസി കുമളി ഡിപ്പോയുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ, അഞ്ചുരുളി, രാമക്കൽമേട് എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് സർവീസ്. രാവിലെ എട്ടിന് കുമളിയിൽനിന്ന് ആരംഭിക്കുന്ന സർവീസ് രാത്രി എട്ടിന് കുമളിയിൽ പൂർത്തിയാകുന്ന തരത്തിലാണ് സർവീസുകൾ നടക്കുന്നത്. ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമുണ്ട്.മനോഹര കാഴ്ചകൾ കാണുന്നതിന് 450 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. പുതിയ പദ്ധതി കെഎസ്ആർടിസിക്ക് പുതിയ വരുമാന ലഭ്യതക്കൊപ്പം ഇടുക്കിയുടെ ടൂറിസം മേഖലക്കും ഗുണകരമായിരിക്കുമെന്ന് എടിഒ സന്തോഷ് കുമാർ, കൺട്രോളിങ് ഇൻസ്പെക്ടർ സി ആർ മുരളി, പ്രൊജക്ട് കോ -ഓഡിനേറ്റർ ഇമ്മാനുവൽ സേവ്യർ എന്നിവർ അറിയിച്ചു. ഫോൺ: - 04869-224242, 9495160207, 9447800893. Read on deshabhimani.com

Related News