ഭൂമിയുടെ താരിഫ് വിലവർധന: 
റവന്യുമന്ത്രിയ്ക്ക് നിവേദനം നൽകി



തൊടുപുഴ വെള്ളിയാമറ്റം വില്ലേജിലെ ഭൂമിയുടെ താരിഫ് വില മറ്റ് വില്ലേജുകളെ അപേക്ഷിച്ച് കൂടുതലായിട്ടും നടപടി സ്വീകരിക്കാത്ത കലക്ടറുടെ നടപടിക്കെതിരേ കർഷകസംഘം  റവന്യു മന്ത്രി കെ രാജന്‌ നിവേദനം നൽകി. തൊടുപുഴ തഹസിൽദാർ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ നടപടി എടുക്കാതെ കലക്ടർ കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഇതിനെതിരെ കർഷകസംഘം ഇളംദേശം മേഖല പ്രസിഡന്റ്‌ സജി ആലക്കത്തടത്തിൽ റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി. ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ട് താരിഫ് വിലകുറച്ച് കിട്ടുന്നതിന് 2021 ഡിസംബർ മാസത്തിൽ കർഷകസംഘം മുഖ്യമന്ത്രി, റവന്യു മന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി, ജലവിഭവ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.  ഇത്‌ വെള്ളിയാമറ്റം പഞ്ചായത്ത് കമ്മിറ്റി പരിഗണിക്കുകയും ഉയർന്ന താരിഫ് വില പുനർനിർണയിക്കണമെന്ന് തീരുമാനമെടുക്കുകയും അത്‌  റവന്യു മന്ത്രിക്ക് നൽകുകയും ചെയ്തു. കർഷകസംഘം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി 22- ജനവരി 10ന്‌ ജില്ലാ കലക്ടർക്ക് ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. വെള്ളിയാമറ്റം വില്ലേജിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും താരിഫ് വില പുനർനിർണയം ചെയ്യേണ്ടതാണെന്ന് കണ്ടെത്തി തൊടുപുഴ തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.    വില്ലേജിലേ മുഴുവൻ ഭൂഉടമകളുടെയും താരിഫ് കുറച്ചു കിട്ടുന്നതിനുള്ള അപേക്ഷ ഹാജരാക്കാനാണ് കലക്ടർ ആവശ്യപ്പെടുന്നത്. വകുപ്പുമന്ത്രി അടിയന്തിരമായി ഇടപ്പെട്ട് കലക്ടറേറ്റിൽ കുടുങ്ങി കിടക്കുന്ന ഫയലുകൾക്ക് പരിഹാരം കാണണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News