ചെറുപൂക്കളുമായി ചെറിബ്ലോസം

മറയൂർ-– മൂന്നാർ പാതയരികിൽ പൂവിട്ട ചെറിബ്ലോസം


മറയൂർ ഒരു വർഷത്തിൽ രണ്ടു തവണ പൂക്കാറുള്ള ചെറിബ്ലോസം വീണ്ടും പൂത്തു. വെള്ളയും ചുവപ്പും പൂക്കളുകൾ കുടവിരിക്കുകയാണ്‌. മൂന്നാറിൽ പാതയിൽ ചെറിബ്ലോസം ജനുവരി ആദ്യപാദത്തിലാണ്‌ പൂവിടുന്നത്. മറയൂർ–-  മൂന്നാർ പാതയിൽ അഞ്ചാംമൈൽ, കന്നിമല, പെരിയവരൈ വരെയുള്ള ഭാഗങ്ങളിൽ ചെറിബ്ലോസം ഇലയില്ലാതെ പൂത്തുനിൽക്കുന്നത് വിനോദസഞ്ചാരികൾക്ക് ഹരമായി. രണ്ട് തരത്തിലുള്ള മരങ്ങളാണ് സാധാരണ ഈ പ്രദേശത്ത് കണ്ടുവരുന്നത്.  ഒന്നാമത്തെ ഇനം പ്രൂണക്ക് പെഴ്സിക്ക്. ഈ പൂവിന് കടുംചുവപ്പ് നിറമാണ്. ഇതിന്റെ കായ് വിരശല്യത്തിന് ഉത്തമമാണെന്ന് പറയുന്നു. രണ്ടാമത്തേത് പ്രൂണസ് ഏവിയം. ഇതിന്റെ പൂവിന് വെള്ള നിറമാണ്. ഇതിന്റെ കായ് രക്തസ്രാവം തടയാൻ ഉപകരിക്കുമത്രേ. കശ്മീർ, നീലഗിരി, ബലൂചിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ 20 തരത്തിലുള്ള ചെറിബ്ലോസം കാണപ്പെടുന്നുണ്ട്. Read on deshabhimani.com

Related News