വികസനത്തിനെതിരെ 
തൊടുപുഴ എംഎൽഎ



മൂലമറ്റം ജനങ്ങൾക്ക്‌ ഉപകാരപ്രദമായ സംസ്ഥാന സർക്കാരിന്റെ പ്രധാന വികസനപദ്ധതികളുടെ ഉദ്ഘാടനത്തിൽനിന്ന് തൊടുപുഴ എംഎൽഎ വിട്ടുനിൽക്കുന്നത് പതിവായി. പി ജെ ജോസഫ് എംഎൽഎയുടെ തെറ്റായ നിലപാടുകളും വികസന വിരോധവും തൊടുപുഴയെ ഏഴുവർഷം പിന്നിലേക്കാണ് നയിച്ചത്. ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷയായിരുന്ന ഭൂപതിവ് നിയമ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിച്ചപ്പോൾ എംഎൽഎ അതിൽനിന്നുംവിട്ടുനിന്നു. ജില്ലയിലെ തുടങ്ങനാട് സ്‌പൈസസ് പാർക്കിന്റെ  ആദ്യഘട്ടനിര്‍മാണം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.   മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ എന്നിവരുൾപ്പെട്ട മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്തപ്പോഴും സ്ഥലം എംഎൽഎ വിട്ടുനിന്നു. അഞ്ച്‌കൊല്ലം സ്വന്തം അക്കൗണ്ടിൽ ഒന്നും ചെയ്യാത്ത ഡീൻ കുര്യാക്കാസ് എംപിയും ചടങ്ങിൽനിന്ന് വിട്ടുനിന്നു.  ജില്ലയിലെ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിനും മൂല്യവര്‍ധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയകുതിപ്പ് നല്‍കുന്ന കിൻഫ്ര സ്പൈസസ് പാർക്കിന്റെ നിർമാണ ഉദ്‌ഘാടനവേളയിലും എംഎൽഎ വിട്ടുനിന്നു. അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനായിരുന്നു ഉദ്ഘാടകൻ. മുട്ടത്ത് വിജിലൻസ് ഓഫീസ്‌ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തപ്പോപ്പോഴും പി ജെ ജോസഫ് ചടങ്ങിനെത്തിയില്ല.  ബന്ധുവിന്റെ സ്ഥലം സംരക്ഷിക്കാൻ 
കപടസമരം കുളമാവിലെ പി ജെ ജോസഫിന്റെ ബന്ധുവിന് ഷെയറുള്ള ഒരു റിസോർട്ടിന്റെ സ്ഥലത്തിന് വേണ്ടി ജനങ്ങളെ ഇളക്കിസമരം ചെയ്തു. റബർമേഖലയിലുള്ള ചിലകടലാസ് സംഘടനകൾ മാത്രമാണ് എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നത്.  എന്നാൽ, ഗാഡ്ഗിൽ – കസ്തൂരിരംഗൻ, പീന്നീട് വന്ന ബഫർസോൺ തുടങ്ങി കുടിയേറ്റ ജനതയെ വേട്ടയാടിയ കേന്ദ്ര വനം പരിസ്ഥിതി നിയമ പ്രശ്‌നങ്ങൾക്കെതിരെ കൂട്ടായ ഒരുസമരത്തിൽപോലും  പങ്കാളിയായില്ല. പട്ടയക്കുടിയിലെ കർഷകരുടെ ഭൂമിയിലെ മരംമുറിക്കാനും കൃഷിയും തടയുന്ന  വനംവകുപ്പ് നടപടികൾ നിർത്തിവയ്‌ക്കാനും ഇടപെട്ടില്ല.   എംപിയെ പോലെ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ താളത്തിനൊപ്പം തുള്ളുകയായിരുന്നു എംഎൽഎയും.  എംഎൽഎ ഫണ്ടിൽനിന്ന് പാലമോ, റോഡോ, സ്കൂളോ, ആശുപത്രിയോ തുടങ്ങി ഏഴുവർഷത്തെ  ഭരണകാലയളവിൽ തൊടുപുഴ എംഎൽഎയുടെ പേരിൽ ഒന്നുമില്ല. Read on deshabhimani.com

Related News