സഹായഹസ്തവുമായി മന്ത്രി കെ രാധാകൃഷ്‌ണനും എം എം മണി എംഎൽഎയും

കൊക്കയാറിലെ ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതരെ 
എം എം മണി എംഎൽഎ സന്ദർശിക്കുന്നു


കൊക്കയാർ പ്രകൃതി സംഹാരതാണ്ഡവമാടിയ കൊക്കയാർ പഞ്ചായത്തിലെ ദുരന്തമേഖലകൾ മന്ത്രി കെ രാധാകൃഷ്‌ണൻ, എം എം മണി എംഎൽഎ എന്നിവർ സന്ദർശിച്ചു. ഏഴു പേരുടെ ജീവൻ തുടച്ചുനീക്കിയ പൂവഞ്ചി മാക്കോച്ചിയിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. പിന്നീട്‌ കൊക്കയാറിൽ സർക്കാർ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസ സഹായങ്ങളുമായി ജനനേതാക്കൾ എത്തി. എല്ലാം നഷ്ടപ്പെട്ടുപോയവർക്ക് വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചുകൊടുത്തു. ആരോഗ്യ പ്രവർത്തകർ എല്ലാ ക്യാമ്പുകളിലും മെഡിക്കൽ സർവീസ് നടത്തിവരുന്നു. കുറ്റിപ്ലാങ്ങാട്, കനകപുരം, മുപ്പത്തിയഞ്ചാം മൈൽ, സെന്റ് ആന്റണീസ് സ്കൂളിലെ ക്യാമ്പുകളിൽ ദുരിതബാധിതരെ നേരിൽകണ്ട് ദുഃഖത്തിൽ പങ്കുചേർന്നു. ദുരന്തമനുഭവിക്കുന്ന ഗ്രാമീണ ജനതയ്‌ക്ക്‌ എല്ലാ  സഹായവും നൽകുന്നതിന് സർക്കാർ ഒപ്പമുണ്ടെന്ന ഉറപ്പും നൽകി. പൊലീസ് ഉദ്യോഗസ്ഥരുമായും റവന്യു അധികാരികളുമായും നടത്തിയ കൂടിക്കാഴ്ചയിൽ ദുരന്തത്തിൽ ഇരയായവർക്ക് സർക്കാരിന്റെ സഹായങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകരുതെന്ന് നിർദേശം നൽകി.    Read on deshabhimani.com

Related News