കോവിഡ്‌ ‘തടസ്സമായില്ല’, പെരുമുണ്ടി മറയൂരിലുമെത്തി



മറയൂർ ദേശാടനത്തിന്റെ ഭാഗമായി പെരുമുണ്ടി(ഗ്രേറ്റ് ഈഗ്രറ്റ്) മറയൂരിലുമെത്തി. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ കണ്ടുവരുന്ന പെരുമുണ്ടിയെയാണ്‌ കഴിഞ്ഞ രണ്ടുദിവസമായി കോവിൽക്കടവ് ഭാഗത്ത് കാണുന്നത്‌.    അമേരിക്കൻ ഈഗ്രറ്റ്, ലാർജ് ഈഗ്രറ്റ്, കോമൺ ഈഗ്രറ്റ്, ഗ്രേറ്റ് വൈറ്റ് ഈഗ്രറ്റ്‌, ഗ്രേറ്റ് വൈറ്റ് ഹെറോൺ എന്നീ പേരുകളിലൊക്കെയാണ്‌ ഇവ അറിയപ്പെടുന്നത്‌. നാലു ഉപവർഗങ്ങളിലായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ചൂടുള്ള മറ്റ്‌ പ്രദേശങ്ങളിലുമാണ്‌ ഇവയുള്ളത്‌. 1800– -1900നും ഇടയിലുള്ള കാലയളവിൽ തൂവലിനുവേണ്ടി പക്ഷിവേട്ടക്കാർ ഇവയെ കൊന്നൊടുക്കിയതിനാൽ എണ്ണം 90 ശതമാനം വരെ കുറവുണ്ടായി. നിയമപ്രകാരം ഇവയെ സംരക്ഷിക്കാൻ തുടങ്ങിയശേഷമാണ് എണ്ണത്തിൽ വർധനയുണ്ടായത്. തണ്ണീർത്തടങ്ങൾ ഇല്ലാതാകുന്നതും ഇവയുടെ വാസസ്ഥലങ്ങൾ നശിക്കുന്നതുമാണ്‌ ഗ്രേറ്റ് ഈഗ്രറ്റുകളുടെ എണ്ണം കുറയാൻ കാരണം. നീളമുള്ള കൂർത്ത മഞ്ഞച്ചുണ്ടുകളും യോജിപ്പിക്കാത്ത ചർമവുമുള്ള കാൽപ്പാദങ്ങളും വലിയ വിരലുകളുമാണ് ഇവയുടെ പ്രത്യേകതകൾ. Read on deshabhimani.com

Related News