കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ്‌ തുറന്നു പൊതുജനങ്ങൾക്കും ഇനി ഇന്ധനം നിറയ്‌ക്കാം

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ യാത്രാ ഫ്യൂവൽസ് പദ്ധതി സ്വകാര്യ വാഹനത്തിൽ ഇന്ധനം നിറച്ച് 
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു


  മൂന്നാർ  മൂന്നാർ കെഎസ്‌ആർടിസി ഡിപ്പോയിലെ പെട്രോൾ ഔട്ട്‌ലെറ്റായ യാത്രാ ഫ്യൂവൽസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗുണമേന്മയുള്ളതും കൃത്യമായ അളവിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഓയിൽ കോർപറേഷനും കെഎസ്ആർടിസിയും ചേർന്ന്‌ ലഭ്യമാക്കും. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ പെട്രോൾ പമ്പ്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത മേഖലയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ്‌ സർക്കാർ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.    കെഎസ്‌ആർടിസിക്ക്‌ ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനും അതുവഴി പൊതുജന സ്വീകാര്യത കൂടുതലായി ആർജിക്കുന്നതിനും പുതിയ സംരംഭംകൊണ്ട് സാധ്യമാകും. പുതിയ ചുവടുവയ്‌പ്പിന്‌ എല്ലാ ജീവനക്കാരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. ഐഒസി ഡിജിഎം ടിറ്റോ ജോസ് വിഷയാവതരണം നടത്തി. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ എം മണിമൊഴി മുഖ്യാതിഥിയായി. അസിസ്റ്റന്റ്‌ ട്രാൻസ്പോർട്ട് കമീഷണർ എ ടി ഷിബു, ജില്ലാ പഞ്ചായത്തംഗം ഭവ്യ കണ്ണൻ, സേവി ജോർജ്, എം ബി സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News