പുതുതായി ഭൂമിയുടെ 
അവകാശികളായത്‌ 2423 കുടുംബങ്ങൾ

ഉടുമ്പൻചോല ആർഡിഒ ഓഫീസിൽ നടന്ന പട്ടയമേളയിൽ നിന്ന് ലഭിച്ച പട്ടയവുമായി ഇരട്ടയാർ സ്വദേശി കുട്ടിക്കൽ സരോജിനി


  ഇടുക്കി പട്ടയം ഉൾപ്പെടെയുള്ള ഭൂപ്രശ്‌നങ്ങൾ എന്നും ഇടുക്കിയിലെ ചർച്ചാവിഷയമാണ്‌. അപേക്ഷനൽകി പതിറ്റാണ്ടുകളായി കാത്തിരുന്നവർക്ക്‌ ജനകീയ സർക്കാർ ആശ്വാസമായി. അവശേഷിക്കുന്ന ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ സർക്കാർ. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാക്കനിയെന്ന്‌ കരുതിയിരുന്നവർക്കാണ്‌ സർക്കാരിന്റെ നൂറുദിന പരിപാടിയിലൂടെ ജീവിതസാഫല്യമായത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റേതുൾപ്പെടെ എട്ട്‌ പട്ടയമേളകൾ നടത്തി. ഇത്തവണ കലക്ടറേറ്റിലും നാല്‌ താലൂക്ക്‌ കേന്ദ്രങ്ങളിലുമായി 2423 പേർക്കുകൂടി പട്ടയം നൽകി. ഭൂസംബന്ധമായ കുരുക്കഴിച്ചും വേഗതകൂട്ടിയും എൽഡിഎഫ്‌ സർക്കാർ കർഷകരോട്‌ പ്രതിബന്ധത കാട്ടിയപ്പോൾ ഇതുവരെ 37,518 പേർ ഭൂമിയുടെ ഉടമകളായി. മുമ്പ്‌ ഏഴ്‌ മേളയിലായി 35,095 പട്ടയം നൽകിയിരുന്നു. Read on deshabhimani.com

Related News