പികെഎസ്‌ പ്രതിഷേധിച്ചു



 ഇടുക്കി മന്ത്രി എ കെ ബാലന്‌ നേരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. പികെഎസിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. എ കെ ബാലന്‌ നേരെയുണ്ടായ ആക്രമണം അപലപനീയവും ജനാധിപത്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയുമാണെന്ന്‌ നേതാക്കൾ പറഞ്ഞു. ചെറുതോണിയിലും മണിയാറൻകുടിയിലും നടന്ന പ്രതിഷേധയോഗം പികെഎസ്‌ ജില്ലാ സെക്രട്ടറി കെ ജി സത്യൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി ക്ഷേമസമിതി മൂന്നാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ ഈശ്വരൻ ഉദ്ഘാടനം ചെയ്തു.  മൂന്നാർ ഏരിയ സെക്രട്ടറി എസ് സ്റ്റാലിൻ, ട്രഷറർ വി മാരിയപ്പൻ എന്നിവർ സംസാരിച്ചു. ഏലപ്പാറയിൽ പ്രതിഷേധയോഗവും പ്രകടനവും നടന്നു. ഏരിയ സെക്രട്ടറി വി പി സുരേഷ് ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News