കോവിഡ് വ്യാപനം രൂക്ഷം: 
പൊതുപരിപാടികൾ നിരോധിച്ചു



ഇടുക്കി  ജില്ലയിൽ കോവിഡ്‌ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ നിരോധിച്ച് കലക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ സംഘടിപ്പിക്കാൻ പാടില്ല. നിയമലംഘകർക്കെതിരെ 2021ലെ കേരള സാംക്രമിക ആക്ട് പ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കും. കോവിഡ് പ്രതിരോധ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്റ് കമാൻഡർമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം), ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി.   Read on deshabhimani.com

Related News