വാർഡ്‌തല ഗാർഹിക പരിചരണകേന്ദ്രം 
നാടിന് സമർപ്പിച്ചു



അടിമാലി സംസ്ഥാനത്തെ ആദ്യ വാർഡ്തല ഗാർഹിക പരിചരണ കേന്ദ്രം നാടിന് സമർപ്പിച്ചു. വെള്ളത്തൂവൽ പഞ്ചായത്ത് ആറാം വാർഡിൽ ആനച്ചാൽ ഈട്ടിസിറ്റിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജു ബിജു അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്തംഗം കെ ആർ ജയൻ, എം എം മാത്യു, പി ബി സജീവ് എന്നിവർ സംസാരിച്ചു. ഒമ്പത് കിടക്കയും അവശ്യമരുന്നുകളും വൈദ്യസഹായവും ഗാർഹിക പരിചരണകേന്ദ്രത്തിലുണ്ട്‌. അടച്ചിടൽ വിരസതയകറ്റാൻ ക്യാരം ബോർഡ്, പുസ്തകങ്ങൾ, ടിവിയുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് സമ്പൂർണ വാക്സിനേഷൻ ഗ്രാമം എന്ന നേട്ടവും വാർഡിനുണ്ട്. Read on deshabhimani.com

Related News