മണിയാറന്‍കുടിയില്‍ 
50 പേര്‍ സിപിഐ എമ്മിലേക്ക്



ചെറുതോണി വിവിധ പാർടികളിൽ പ്രവർത്തിച്ചിരുന്ന 50 പേർ രാജിവച്ച് സിപിഐ എമ്മുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ് പാർടികളിൽ കാലങ്ങളായി പ്രവർത്തിച്ചിരുന്നവരാണ്‌ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.        മണിയാറൻകുടി, വട്ടമേട്, പള്ളിസിറ്റി പ്രദേശങ്ങളിലുള്ള കർഷകരും സാധാരണക്കാരുമാണ് സിപിഐ എമ്മിനൊപ്പം  അണിചേരുന്നത്.    വർഗീയ ശക്തികളെ താലോലിക്കുന്ന ബിജെപിയും കോൺഗ്രസും ലീഗും ഒരേ തൂവൽപക്ഷികളാണെന്ന് രാജിവച്ചവർ പറഞ്ഞു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്ന ഇടതുപക്ഷവും സിപിഐ എമ്മുമാണ്‌ ശരിയായെന്നുള്ള തിരിച്ചറിവാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു.     രാജിവച്ചുവന്നവരെ മണിയാറൻകുടിയിൽ നടന്ന സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് സ്വീകരിച്ചു.      ഏരിയ കമ്മിറ്റിയംഗം കെ സവാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, ലോക്കൽ സെക്രട്ടറി പി കെ വിജയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ്, പ്രസിഡന്റ് സുമേഷ് കുമാർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News