വിദ്യാർഥികൾക്ക്‌ വഴികാട്ടാൻ 
‘ദേശാഭിമാനി ഫോക്കസ്‌ ’ 20ന്‌



  കോട്ടയം പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ  വിദ്യാർഥികളെ അനുമോദിച്ചും ഭാവി പഠനത്തിന്‌ വഴി തുറന്നും  ദേശാഭിമാനി  ‘ഫോക്കസ്‌ 2022 വിജയോത്സവം ’ 20ന്‌ കോട്ടയത്ത്‌ നടക്കും.      കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 10ാം ക്ലാസ്‌, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും യഥാക്രമം എപ്ലസ്‌  , എ വൺ നേടിയ വിദ്യാർഥികളെ  അനുമോദിക്കും. സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിലാണ്‌ പരിപാടി. രാവിലെ ഒമ്പതിന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ വിദ്യാർഥികൾക്ക്‌ ഭാവി പഠനത്തിന്‌ വഴിതുറക്കും വിധം പ്രശസ്‌ത വിദ്യാഭ്യാസ കരിയർ വിദഗ്‌ധൻ  കെ എച്ച്‌ ജെറീഷ്‌ വയനാട്‌ സെമിനാർ നയിക്കും.  തോമസ്‌ ചാഴികാടൻ എംപി വിജയികളെ ആദരിക്കും.  പകൽ 1.30നാണ്‌ പ്ലസ്‌ടു വിദ്യാർഥികൾക്കുള്ള ആദരവും കരിയർ ഗൈഡൻസ്‌ സെമിനാറും. മഹാത്മാഗാന്ധി സർവകലാശാല പ്രോ–- വൈസ്‌ ചാൻസലർ സി ടി അരവിന്ദകുമാർ സമ്മാന ദാനം നിർവഹിക്കും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ 0481 2583300 എന്ന ഫോൺ നമ്പറിൽ രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ അഞ്ച്‌ വരെ രജിസ്‌റ്റർ ചെയ്യാം. പാലാ ബ്രില്ല്യന്റ്‌, കോട്ടയം ഐഐഐടി, ആംസ്‌റ്റർ ഗ്രൂപ്പ്‌ എന്നീ സ്ഥാപനങ്ങളാണ്‌ പരിപാടിയുടെ സ്‌പോൺസർമാർ.     Read on deshabhimani.com

Related News