‘തെളിനീരൊഴുകും നവകേരളം’ പദ്ധതിക്ക്‌ തുടക്കം

തെളിനീരൊഴുകും നവകേരളം സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടത്തിയ ജലനടത്തം


തൊടുപുഴ നവകേരളം കർമ്മപദ്ധതി- രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ തൊടുപുഴ നഗരസഭാ തല ഉദ്‌ഘാടനം  കുമ്മംകല്ലിൽ  നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാനുള്ള  "ഇനി ഞാനൊഴുകട്ടെ ’ പരിപാടിയുടെ തുടർച്ചയായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയും അനുബന്ധ വകുപ്പുകളുടെയും ഏജൻസികളുടേയും സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്. ജലസ്രോതസുകൾ നമ്മുടേതാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടത്  വരും തലമുറകളുടെ കൂടി നിലനിൽപ്പിന്റെ ആവശ്യകതയാണെന്നും ക്യാമ്പയിനിലൂടെ ബോധ്യപ്പെടുത്തും. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം എ കരിം അധ്യക്ഷനായി.  കൗൺസിലർമാരായ ഷഹന ജാഫർ, സാബിറ ജലീൽ, റസിയ കാസിം, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രതീപ് രാജ്,  പ്രജീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News