കാട്ടാനക്കൂട്ടം ലക്ഷങ്ങളുടെ 
കൃഷി നശിപ്പിച്ചു

അടിമാലി കൊച്ചുകൊടകല്ലുകുടിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷി


അടിമാലി അടിമാലി കൊച്ചുകൊടകല്ല്‌ കുടിയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിച്ചു. കൊടകല്ല് സ്വദേശികളായ വിഷ്ണു, ശശി, കണ്ണൻ എന്നിവരുടെ അഞ്ചേക്കറോളം വരുന്ന കൃഷിഭൂമിയിലെ ഏലം, കുരുമുളക്, കമുക്, വാഴ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ഓടിക്കാനെത്തിയ കർഷകർക്കുനേരെ പാഞ്ഞെടുത്തു. പിന്തിരിഞ്ഞോടിയ ഒട്ടേറെ കർഷകർക്ക് പരിക്കേറ്റു.
     കൃഷിയിടത്തിൽ നടന്നശേഷം തിരികെപ്പോകാൻ ദിശയറിയാതെ വരുന്ന കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ നിലയുറപ്പിക്കുന്നുണ്ട്‌. കണ്ടതെല്ലാം നശിപ്പിക്കുന്നതായും പരാതിയുണ്ട്‌. രാത്രി വൈകി ആഴികൂട്ടിയും പടക്കംപൊട്ടിച്ചും ഒച്ചവച്ചുമാണ് ആനയെ ഓടിക്കുന്നത്. പലപ്പോഴും ജനങ്ങൾക്ക് വീടുകളിൽ ഉറങ്ങാൻ കഴിയുന്നില്ല. വനംവകുപ്പ്‌ വൈദ്യുതി വേലി സ്ഥാപിച്ച്‌ കൃഷിനാശം തടയണമെന്ന ആവശ്യം ശക്തമായി. Read on deshabhimani.com

Related News