സ്മാർട്ടായി കാഞ്ചിയാർ വില്ലേജ്‌



കട്ടപ്പന കാഞ്ചിയാർ ലബ്ബക്കടയിലെ വില്ലേജ് ഓഫീസ് സ്‌മാർട്ടായി. നാട്ടുകാരുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തിൽ സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്താണ്‌ വില്ലേജ് പദ്ധതി പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ച്‌ മന്ദിരം ഒരുക്കിയത്‌. മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്‌തു.  ജനങ്ങളുമായി സർക്കാർ നേരിട്ട്‌ ഇടപെടുന്നത്‌ വില്ലേജ്‌ ഓഫീസ്‌ വഴിയാണ്‌. 258 കോടി രൂപ വില്ലേജ്‌ ഓഫീസുകളുടെ സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ നീക്കിവച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി എം എം മണി അധ്യക്ഷനായി. വില്ലേജ്‌ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയെന്നത് സർക്കാരിന്റെ കാഴ്‌ചപ്പാടാണെന്നും വികസനരംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റത്തിലാണെന്നും മന്ത്രി എം എം മണി വ്യക്തമാക്കി.   എഡിഎം ആന്റണി സ്‌കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. റോഷി അഗസ്റ്റിൻ എംഎൽഎ സ്വാഗതം പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി, ജില്ലാ നിർമിതികേന്ദ്രം പ്രോജക്ട് എൻജിനിയർ എസ് ബിജു, ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News