യുവലക്ഷങ്ങളെ അണിനിരത്തി മഹാപ്രകടനം

സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ കട്ടപ്പനയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ ജില്ലാ ട്രഷറർ ബി അനൂപ് പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു


  ഇടുക്കി രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന്‌ പ്രതിജ്ഞയെടുത്ത്‌ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ യുവതയുടെ മഹാപ്രകടനം. ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം?’ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റിൽ ലക്ഷക്കണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു.   ജനാധിപത്യത്തെ വേട്ടയാടുന്ന സംഘപരിവാർ ശക്തികൾക്കെതിരെയും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയ്‌ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്നും യുവത പ്രതിജ്ഞയെടുത്തു. കട്ടപ്പന ഐടിഐയിൽ നിന്നുമാരംഭിച്ച റാലിയിൽ ആയിരക്കണക്കിന്‌ യുവതി യുവാക്കൾ അണിനിരന്നു. തുടർന്ന്‌ കട്ടപ്പന പഴയ ബസ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എസ്‌ സുധീഷ്‌ അധ്യക്ഷനായി.    ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം എം ഷാജർ, എം എം മണി എംഎൽഎ. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, അഡ്വ. എ രാജ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗങ്ങളായ കെ എസ്‌ മോഹനൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി വി ആർ സജി,  ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിരമേശ് കൃഷ്ണൻ, നേതാക്കളായ ഫൈസൽ ജാഫർ, എസ്‌ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ ബി അനൂപ് പ്രതിജ്ഞചൊല്ലിക്കൊടുത്തു.     Read on deshabhimani.com

Related News