വിജയം ഉറപ്പാക്കി എൽഡിഎഫ്



  ഇടുക്കി ജില്ലയിൽ മൂന്നിടത്ത്  ചൊവ്വാഴ്ച നടക്കുന്ന  ഉപതെരഞ്ഞെടുപ്പിൽ  വിജയമുറപ്പാക്കി  എൽഡിഎഫ്. ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും ഇടപെടലുകളും   തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അയ്യപ്പൻകോവിൽ നാലാം വാർഡായ ചേമ്പളം, ഉടുമ്പന്നൂർ പഞ്ചായത്ത്  12 –ാം വാർഡ് വെള്ളന്താനം, ഇടമലക്കുടി  പഞ്ചായത്ത് - 11–ാം വാർഡ് ആണ്ടവൻകുടി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട്  ആറുവരെയാണ് വോട്ടെടുപ്പ്.   അയ്യപ്പൻകോവിൽ  ചേമ്പളത്ത്  എൽഡിഎഫിലെ ഷൈമോൾ രാജനാണ് മത്സരിക്കുന്നത്, യുഡിഎഫ് സുനിത ബിജു, എൻഡിഎയ്ക്കു വേണ്ടി സി എച്ച് ആശാമോൾ എന്നിവരാണ് ജനവിധി തേടുന്നത്. മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിൽ രണ്ടു ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 18 ന് ഇവിടെ വച്ചുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചായത്തു പ്രസിഡന്റായിരിക്കെ വ്യക്തിപരമായ കാരണങ്ങളാൽ സിപിഐയിലെ മിനിമോൾ നന്ദകുമാർ രാജിവെച്ച ഒഴിവിലാണ് നാലാംവാർഡിൽ  തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് ഭരണസമിതിയുടെ നാളിതുവരെയുള്ള വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. മിനിമോൾ നന്ദകുമാർ നാലാം വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ശ്രദ്ദേയമാണ്. ഇത് എൽഡിഎഫിന് മുൻതൂക്കം നൽകുന്നുണ്ട്. 13 ൽ ഏഴു സീറ്റുകളും എൽഡിഎഫിനാണ്. ഉടുമ്പന്നൂർ പഞ്ചായത്ത്  12 വാർഡായ വെള്ളാന്താനത്ത്  ജിൻസി സാജനാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ ബിന്ദു സജീവ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  വാർഡിലെ വികസനമുരടിപ്പും ആസൂത്രണമില്ലായിമയും ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടിയാണ് ജിൻസി സാജൻ വിജയമുറപ്പാക്കിയത്. ഇവിടെ യുഡിഎഫിലെ മിനി ബെന്നിയും  ബിജെപിയിലെ  ഷൈനി സുരേഷും മത്സരിക്കുന്നുണ്ട്. 16 വാർഡുകളുള്ള പഞ്ചായത്തിൽ 11 വാർഡിലും എൽഡിഎഫാണ് വിജയിച്ചത്. ഒരു സ്വതന്ത്രന്റെ കൂടി പിന്തുണ എൽഡിഎഫിനുണ്ട്.     ഇടമലക്കുടി  പഞ്ചായത്ത് - 11–ാം വാർഡ് ആണ്ടവൻകുടിയിൽ എൽഡിഎഫിലെ പാർവ്വതി പരമശിവനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കാമാക്ഷി അന്തരിച്ചതിനെ തുടർന്നാണിവിടെ തെരഞ്ഞെടുപ്പ്.  കേന്ദ്രസർക്കാർ അടിക്കടി ഇന്ധനവിലവർധിപ്പിച്ചും പാചകവാതക വിലവർധിപ്പിച്ചും  ജനങ്ങളെ ദ്രോഹിക്കുന്നത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി. കുടിയിൽ വെെദ്യുതിയെത്തിച്ചതും കോവിഡ്കാലത്ത് മരുന്നും ഭക്ഷ്യകിറ്റും എത്തിച്ച് നൽകിയതും  എൽഡിഎഫ് സർക്കാരാണ്.  കൂടാതെ ജനങ്ങളെ വർഗീയമായി  ഭിന്നിപ്പിക്കുന്ന ബിജെപിക്കെതിരെയുള്ള പ്രതിഷേധവും പാർവതിക്ക് വോട്ടുറപ്പാക്കുന്നു.യുഡിഎഫിലെ രമ്യ ഗണേഷൻ, ബിജെപിയിലെ നിമലാവതി കണ്ണൻ എന്നിവരും മത്സരിക്കുന്നുണ്ട്.   Read on deshabhimani.com

Related News