ധീരജിന്റെ അരുംകൊല കോൺഗ്രസുകാർ 
ആസൂത്രണം ചെയ്‌തത്‌: എം എം മണി എംഎൽഎ



രാജാക്കാട്‌ ഇടുക്കി എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജിന്റെ അരുംകൊല കോൺഗ്രസ്‌–- യൂത്ത്‌ കോൺഗ്രസ്‌ ഗുണ്ടകൾ കാലേക്കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ. കോൺഗ്രസ്‌ കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം കമ്പിളികണ്ടത്ത്‌ നടത്തിയ പ്രതിഷേധസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്‌ട്രീയത്തിന്‌ പിന്തുണയും പ്രോത്സാഹനവും നൽകുന്നത്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌. ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിക്കാൻ സുധാകരൻ തയ്യാറായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ  ആർഎസ്‌എസിലേക്ക്‌ പോകുമെന്ന്‌ അഭിമാനത്തോടെ പറഞ്ഞ സുധാകരന്റെ രക്തദാഹം മനസ്സിലാകും. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധസംഗമത്തിൽ സ്‌ത്രീകളും വിദ്യാർഥികളും അടക്കം നിരവധി പേർ പങ്കെടുത്തു.  കമ്പിളികണ്ടം ലോക്കൽ കമ്മറ്റി സെക്രട്ടറി ഷാജി തോമസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ബേബി, സുമ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം എൻ വിജയൻ, എം ആർ രഞ്ജിത്ത്, കൊന്നത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ റെനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News