ലോക സാക്ഷരത ദിനാചരണം



തൊടുപുഴ ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരത മിഷൻ സംഘടിപ്പിച്ച വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്കാരം നൽകി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം വിതരണം ചെയ്തു.     ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്കായി സംഘടിപ്പിച്ച പ്രബന്ധരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വാഴത്തോപ്പ് സമ്പർക്ക പഠനകേന്ദ്രത്തിലെ പഠിതാവ് ടി ആർ അജിത്ര, പഠിതാക്കൾ, പൊതുജനങ്ങൾ, പ്രേരക്മാർ എന്നിവർക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അടിമാലി സമ്പർക്ക പഠനകേന്ദ്രത്തിലെ പത്താംതരം പഠിതാവ് സിന്ധു ടി എ മോൾ എന്നിവർ മന്ത്രിയിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി എൻ മോഹനൻ, ജോസഫ് കുരുവിള, ജില്ലാ പഞ്ചായത്തംഗങ്ങളായ സോളി ജീസസ്, സി രാജേന്ദ്രൻ, ഷൈനി സജി, പ്രൊഫ. എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, രാജു ജോസഫ്, ബി സുനിൽകുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി എം അബ്ദുൾകരീം, കെ എസ് സാദിര, വിനു പി ആന്റണി, സീമ അബ്രാഹം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News