സംഘപരിവാറും മോഡിയും രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്നു: മന്ത്രി എം എം മണി



കട്ടപ്പന സംഘപരിവാറും മോഡിയും ഇന്ത്യയെ ഫാസിസത്തിലേക്ക്‌ നയിക്കുന്നുവെന്ന്‌ മന്ത്രി എം എം മണി  പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കള്ളക്കേസിൽ കുടുക്കാൻ ഡൽഹി പൊലീസ്‌ ശ്രമിച്ചതിനെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുകയെന്ന ദുഷ്ടലാക്കാണ്‌ മോഡിയും സംഘപരിവാർ ശക്തികളും ചേർന്ന്‌ ആസൂത്രണം ചെയ്യുന്നത്‌. ഇതിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയർന്നുവരണം. മതനിരപേക്ഷത തകർത്ത്‌ ഹിന്ദു വർഗീയതയും ജാതിവ്യവസ്ഥയും പുനഃസ്ഥാപിക്കാനുള്ള നീക്കം ചെറുക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന ഭ്രാന്തൻ ആശയമാണ്‌ സംഘപരിവാർ ശക്തികളും മോഡിയും നടപ്പാക്കുന്നത്‌. മതേതര ജനാധിപത്യശക്തികൾ ഇതിനെതിരെ ശബ്ദമുയർത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. Read on deshabhimani.com

Related News