നെല്ല് ഇനിയും വിളയും മറയൂരിലെ മലമുകളിൽ എസ്‌ ഇന്ദ്രജിത്ത്‌



മറയൂർ മറയൂർ ചന്ദനക്കാട്ടിലൂടെ എത്തിച്ചേരേണ്ട പ്രദേശമാണ് ആദിവാസി കോളനി ഉൾപ്പെടുന്ന പുറവയൽ. വർഷങ്ങൾക്കു-മുമ്പ്‌- അഞ്ചുനാട്ടിൽ നെൽകൃഷിക്ക്- ഏറ്റവും പേരുകേട്ട പ്രദേശമായിരുന്നു സമുദ്രനിരപ്പിൽനിന്ന്‌ 2,000 അടി ഉയരത്തിലുള്ള ഇവിടം. ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്-തതയും കരിമ്പുപോലുള്ള വിളകൾക്ക് ലഭിച്ച ലാഭവും കുടിയേറ്റ കർഷകർ നെൽകൃഷി ഉപേക്ഷിക്കാൻ കാരണമായി. പിന്നീട്- കരിമ്പ്‌ കൃഷിയും നിർത്തിയതോടെ വർഷങ്ങളായി ഭൂമി തരിശായിരുന്നു. പുറവയൽ ഭാഗത്ത്- വിളഞ്ഞിരുന്ന നെല്ലിന് പ്രത്യേക രുചിയായിരുന്നെന്ന്‌ പഴമക്കാർ പറയുന്നു.  പുറവയലിലെ നെൽകൃഷിയുടെ പഴയ പെരുമ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഐ എം മറയൂർ നോർത്ത്- ലോക്കൽ സെക്രട്ടറി എസ്- മണികണ്ഠനും സഹോദരിയുടെ മകൻ പ്രവീണും. സുഭിക്ഷ കേരളം പദ്ധതിയും കോവിഡ്- കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവുമാണ് നെൽകൃഷിക്ക്- മണികണ്ഠനെ പ്രേരിപ്പിച്ചത്-. സഹോദരിയുടെ മകൻ പ്രവീണിനോട്- ആശയം പങ്കുവച്ചപ്പോൾ താൽ-പ്പര്യം പ്രകടിപ്പിച്ചു. തുടർന്ന്‌ കൃഷിഭവനുമായി ബന്ധപ്പെട്ടു. കൃഷി ഓഫീസർ പ്രിയ പീറ്റർ അനുയോജ്യമായ നെൽവിത്തിനങ്ങളെയും കൃഷിരീതികളെയും കുറിച്ച്‌ വിവരങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു-.  മറയൂർ, കാന്തല്ലൂർ മേഖലയിൽ സുഭിക്ഷ കേരളം പദ്ധതി വ്യാപിക്കുന്നതിനും കൂടുതൽപേരെ കാർഷികരംഗത്ത്- സജീവമാക്കാനുമായി എത്തിയ എസ്- രാജേന്ദ്രൻ എംഎൽഎയോട്- മലമുകളിലെ നെൽകൃഷിയെക്കുറിച്ച്- പറഞ്ഞപ്പോൾ താൻ വിത്തുവിതയ്‌ക്കാമെന്ന് അറിയിച്ചു. കാട്- വെട്ടിത്തെളിച്ച്- വരമ്പുപിടിച്ച്- ഭൂമി ഒരുക്കിയെടുത്തു. വിത്തുവിതച്ച്- ഉദ്‌-ഘാടനം ചെയ്യാനെത്തി എസ്- രാജേന്ദ്രൻ എംഎൽഎ പാടത്തിറങ്ങി ഒരേക്കറിലധികം വിത്തുവിതച്ചും വരമ്പുവെട്ടിയും പ്രോത്സാഹനം നൽകി.  Read on deshabhimani.com

Related News