പ്രദർശന-വിപണനമേളയെ നെഞ്ചേറ്റി ഇടുക്കി

‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ സമാപനദിവസത്തെ തിരക്ക്


    ഇടുക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട്‌ അനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങൾക്ക്‌ പരിസമാപ്‌തി. കനത്ത മഴയിലും ചോരാത്ത ആവേശത്തോടെയാണ്  ഹൈറേഞ്ച് ജനത സർക്കാരിന്റെ വാർഷികാഘോഷത്തെ നെഞ്ചേറ്റിയത്‌.  ‘എന്റെ കേരളം’ പ്രദർശന വിപണന മേള നഗരി നിറഞ്ഞ്‌  കാണികളെത്തി. തുടക്കം മുതൽ മേളയിൽ വൻജനപങ്കാളിത്തമുണ്ടായി. വികസന കാഴ.ചപ്പാടോടെ മുന്നേറുന്ന സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ  അടുത്തറിഞ്ഞായിരുന്നു ആഘോഷനഗരിയിലേക്ക്‌ എത്തിയവരുടെ മടക്കം.  മേളയുടെ ഭാഗമായി ഒരുക്കിയ പ്രദർശന, വിപണന സ്റ്റാളുകളിൽ സന്ദർശകരുടെ തിരക്കനുഭവപ്പെട്ടു.കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളക്ക് വലിയ സ്വീകാര്യത ലഭിച്ചു. വൈവിധ്യമാർന്ന രുചിയനുഭവങ്ങൾ ആസ്വദിച്ചറിഞ്ഞവരേറെ.  വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ സെമിനാറുകളിലും വൈകുന്നേരങ്ങളിലെ  കലാസന്ധ്യയിലും വലിയ പങ്കാളിത്തമുണ്ടായി. പ്രാദേശിക കലാകാരൻമാരുൾപ്പെടെ അവതരിപ്പിച്ച കലാവിരുന്നുകളും ഹൈറേഞ്ച്‌ ജനതയ്‌ക്ക്‌ വേറിട്ട അനുഭവമായി.      Read on deshabhimani.com

Related News