കരിനിയമങ്ങൾക്കെതിരെ കർഷക പ്രതിഷേധം



 ഇടുക്കി കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസാക്കിയ കർഷകവിരുദ്ധ കരിനിയമങ്ങൾക്കെതിരെ ജില്ലയിൽ പ്രതിഷേധം അലയടിച്ചു. അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ സംയുക്ത സമരസമിതി സമരം സംഘടിപ്പിച്ചത്‌. വണ്ണപ്പുറത്ത്‌ സംയുക്ത സമരസമിതി ചെയർമാൻ മാത്യു വർഗീസ്‌ സമരം ഉദ്‌ഘാടനം ചെയ്‌തു. പാറത്തോട്‌ പോസ്‌റ്റോഫീസിനു മുന്നിൽ നടത്തിയ സമരം കൺവീനർ എൻ വി ബേബി ഉദ്‌ഘാടനം ചെയ്‌തു. കരിമണ്ണൂർ ഏരിയയിൽ 10 കേന്ദ്രങ്ങളിൽ ധർണ നടന്നു. ഉടുമ്പന്നൂരിൽ കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലനും കരിമണ്ണൂരിൽ കർഷകസംഘം ഏരിയ സെക്രട്ടറി കെ ജെ തോമസും ഉദ‌്ഘാടനം ചെയ‌്തു. കട്ടപ്പനയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ടി സി കുര്യൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം വി കെ സോമൻ അധ്യക്ഷനായി. ഇ റഷീദ്, സന്തോഷ് കോഴിമല, ഒ ജെ കുര്യൻ, കെ എം സജി എന്നിവർ സംസാരിച്ചു. വണ്ടൻമേട് ബിഎസ്എൻഎൽ ഓഫീസിന്‌ മുന്നിൽ സമരം കർഷകസംഘം ഏരിയ സെക്രട്ടറി കെ സോമശേഖരൻ ഉദ്ഘാടനംചെയ്തു. സിബി എബ്രഹാം, കെ എൻ ഗോപാലകൃഷ്ണൻ, എ എൽ ബാബു, സതീഷ് ചന്ദ്രൻ, സുമോദ് ജോസഫ്, എ ശശിധരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്‌തു.  നെടുങ്കണ്ടം പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്റ് പി കെ സദാശിവൻ, വി പി ശങ്കരക്കുറുപ്പ്, എസ് മനോജ്, അബ്ദുൾ റഹ്മാൻ, എസ് വേണു എന്നിവർ സംസാരിച്ചു. വണ്ടിപ്പെരിയാർ പോസ്റ്റ് ഓഫീസിന്‌ മുന്നിൽ സമരം കർഷകസംഘം പീരുമേട് ഏരിയ സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോബൻ ജോസഫ് അധ്യക്ഷനായി. എം മുഹമ്മദ് സംസാരിച്ചു. അടിമാലിയിൽ കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി കെ ഷാജി ഉദ്‌ഘാടനം ചെയ്‌തു. എം കമറുദ്ദീൻ, സി ഡി ഷാജി, മാത്യു ഫിലിപ്പ്‌, സി കെ ശേഖരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News