81–--ാം വയസ്സിൽ ഭവാനിക്ക്‌ പട്ടയം



 ഇടുക്കി 81–--ാം വയസ്സിൽ ഭൂവുടമയായതിന്റെ സന്തോഷത്തിലാണ് ഭവാനി. ഇടുക്കി തടിയമ്പാട് സ്വദേശി കുന്നുംപുറത്ത് വീട്ടിൽ ഭവാനി ഗോപാലന് 0.1980 ഹെക്ടറിനാണ്‌ പട്ടയം ലഭിച്ചത്. തന്റെ ജീവിതത്തിന്റെ മുഴുവൻ സമയവും സ്വന്തം സ്ഥലത്ത് അധ്വാനിക്കുന്നതിനായി ചെലവഴിച്ചെങ്കിലും ഇപ്പോഴാണ് പട്ടയം ലഭിച്ചതെന്ന് ഭവാനി പറയുന്നു. കൊച്ചുമകന്റെ ഭാര്യയ്‌ക്കൊപ്പമാണ് ഭവാനി പട്ടയം കൈപ്പറ്റാൻ എത്തിയത്. ഭർത്താവ് ഗോപാലന്റെ കാലത്ത് ആരംഭിച്ചതാണ് പട്ടയം ലഭിക്കാനുള്ള ശ്രമങ്ങൾ.     നാളിതുവരെ അനവധി തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഈ സർക്കാരിന്റെ കാലത്താണ് തന്റെ ഉടമസ്ഥാവകാശം ലഭിച്ചതെന്ന് ഭവാനി പറയുന്നു. മൂത്തമകൻ സത്യനൊപ്പമാണ് ഭവാനി ഇപ്പോൾ താമസിക്കുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകളാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പട്ടയം ലഭിച്ചതിൽ അതിയായ സന്തോഷവും ഒപ്പം സർക്കാരിനോട് നന്ദിയുമുണ്ടെന്ന് ഭവാനി പറഞ്ഞു.   Read on deshabhimani.com

Related News