ദേവികുളം താലൂക്കിൽ 
നൽകുന്നത്‌ 230 പട്ടയം



മൂന്നാർ ദേവികുളം താലൂക്കിൽ പട്ടയമേളയുടെ ഉദ്ഘാടനം ആർഡിഒ ഓഫീസിൽ അഡ്വ. എ രാജ എംഎൽഎ നിർവഹിച്ചു.  കഞ്ഞിക്കുഴി–-- 79, മാങ്കുളം-–- 46, ആനവരട്ടി–- 23, പള്ളിവാസൽ– എട്ട്, കീഴാന്തല്ലൂർ-–- 38, വെള്ളത്തൂവൽ–- -11, ലാൻഡ്‌ ട്രിബൂണൽ–- -25 എന്നിങ്ങനെ 230 പേർക്കാണ് പട്ടയം കൈമാറുന്നത്.       ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചതിന്റെ സന്തോഷം പലരുടെയും മുഖത്ത്‌  പ്രകടമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കിയായിരുന്നു പട്ടയമേള. 15 പേർക്ക് മേളയുടെ ഭാഗമായി പട്ടയങ്ങൾ നൽകി. ബാക്കിയുള്ളവർക്ക് താലൂക്ക് ഓഫീസുകൾ വഴി പട്ടയങ്ങൾ നൽകും. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, തഹസിൽദാർ ആർ രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ആന്ദറാണി ദാസ്, കവിതകുമാർ, നാരായണൻ, മിൻസി റോബിൻസൺ എന്നിവരും വിവിധ രാഷ്‌ട്രീയ പാർടി നേതാക്കളും പങ്കെടുത്തു.   Read on deshabhimani.com

Related News