സമയബന്ധിതമായി പട്ടയം:
വാഴൂർ സോമൻ



പീരുമേട്‌ അർഹരായ എല്ലാവർക്കും സമയബന്ധിതമായി പട്ടയം നൽകുകയെന്നതാണ് സർക്കാർ നയമെന്ന്‌ വാഴൂർ സോമൻ എംഎൽഎ. പീരുമേട് താലൂക്കിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയം ലഭിക്കുന്നതിനായി കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.     പീരുമേട് താലൂക്ക് ഓഫീസിൽ നടന്ന പട്ടയവിതരണച്ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷനായി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സാബു, അഴുത ബ്ലോക്ക് പഞ്ചായത്തംഗം സ്മിതാമോൾ, ജനപ്രതിനിധികൾ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ, പീരുമേട് തഹസിൽദാർ പി ഡി സുരേഷ്‌കുമാർ, റവന്യു വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News